ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യിയെ വധിച്ചത് ബ്ലൂ സ്പാരോ മിസൈലുകള്‍ ഉപയോഗിച്ചാണെന് റിപ്പോര്‍ട്ട്.
കുറഞ്ഞത് 30 മിസൈലുകളെങ്കിലും ഖമനയ് യുടെ ഒളിത്താവളത്തിനു സമീപം പതിച്ചെന്നാണു റിപ്പോര്‍ട്ട്.
വിക്ഷേപിച്ച ശേഷം ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തേക്കുപോകുന്ന ബ്ലൂ സ്പാരോ അവിടെനിന്ന് അതിവേഗത്തില്‍ താഴേക്ക് പതിച്ചായിരിക്കും ലക്ഷ്യസ്ഥാനം തകര്‍ക്കുക. ഇസ്രയേലില്‍ നിര്‍മിച്ച ബ്ലൂ സ്പാരോ മിസൈലുകള്‍ക്ക് 1,240 മൈല്‍ ദൂരപരിധിയും ഏകദേശം 1.9 ടണ്‍ ഭാരവുമുണ്ട്.
1950കളിലും 60കളിലും സോവ്യറ്റ് യൂണിയന് നിര്‍മിച്ച സ്കഡ് മിസൈലുകളില്നിന്നാണ് ഇവ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. എഫ്-15 യുദ്ധവിമാനങ്ങളില്‍ നിന്നാണ് ഇത് വിക്ഷേപിക്കുന്നത്.